തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ‘ ജോസ് മുജിക്ക ‘ യാണ്. ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും…